തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 1 ജൂലൈ 2014 (13:02 IST)
കൊല്ലം ഡിസിസി പ്രസിഡന്റെ പ്രതാപ വർമ തമ്പാനെ സ്ഥാനത്തു നിന്നും മാറ്റാന്‍ ശുപാർശ. പ്രതാപ വർമ തമ്പാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും നടത്തിയ പ്രസ്താവനകളാണ് നടപടിക്ക് കാരണമായത്.
ഈ വിഷയം
അന്വേഷിച്ച കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസൻ അദ്ധ്യക്ഷനായ സമിതിയാണ് പ്രതാപ വർമ തമ്പാനെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. പ്രതാപ വർമ തമ്പാനും ആർ ചന്ദ്രശേഖരനും പരസ്പരം മാപ്പു പറയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റിപ്പോര്‍ട്ട്
കെപിസിസി പ്രസിഡന്റ് വിഎം സുധീരന് കൈമാറി. ഈ മാസം 1ന് ചേരുന്ന കെപിസിസി നിർവാഹക സമിതി യോഗത്തിൽ ഈ റിപ്പോര്‍ട്ട് വിശകലനം ചെയ്യും. തുടര്‍ന്നായിരിക്കും നടപടിയുടെ കാര്യത്തില്‍ വ്യക്തത ഉണ്ടാവുക.
സഹപ്രവർത്തകരോട് തമ്പാന്‍ അപമര്യാദയായി പെരുമാറുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫണ്ട് വിതരണത്തിലും അപാകതയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. നേതാക്കള്‍ ഉത്തരവാദിത്തവും മാന്യതയും സംരക്ഷിച്ചു വേണം പ്രവർത്തിക്കാനെന്നും റിപ്പോർട്ടിൽ പറയുന്നു.