തിരുവനന്തപുരം|
VISHNU.NL|
Last Modified തിങ്കള്‍, 19 മെയ് 2014 (17:58 IST)
മില്‍മ പാല്‍ വില ലിറ്ററിന് മൂന്നു രൂപ കൂട്ടാന്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ലിറ്ററിന് മുപ്പത്തിരണ്ടു രൂപയാണു നിലവിലെ വില.
ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നു പാല്‍ സംഭരിക്കുന്നതും കര്‍ഷകര്‍ക്കു സബ്‌സിഡി നല്‍കുന്നതും മില്‍മയ്ക്കു വന്‍ ബാധ്യതയണെന്നു സമിതി കണ്ടെത്തിയിരുന്നു. ഇത്തരം നഷ്ടം നികത്താന്‍ വില വര്‍ധന അനിവാര്യമാണെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം സമിതി അംഗങ്ങള്‍ ബന്ധപ്പെട്ടവര്‍ക്കു കൈമാറിയത്.