മുക്കുപണ്ടം പണയം വച്ച് 28 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Updated: വ്യാഴം, 14 ജൂലൈ 2022 (19:34 IST)
ആലുവ: നൂറു പവന്റെ മുക്കുപണ്ടം പണയം വച്ച് 28 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ. കോട്ടയം സ്വദേശി ലിജു ആണ് ആലുവയിലെ ബൈപ്പാസിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലാണ് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്.

കഴിഞ്ഞ മാസം അവസാന ആഴ്ചയിൽ ഏറ്റു തവണയായിട്ടാണ് ഇയാൾ ബാനക്കിൽ മുക്കുപണ്ടം പണയം വച്ചത്. എന്നാൽ ഇതെല്ലാം വലിയ തുകയുടെ ഇടപാടായതിനാൽ ബാങ്ക് അധികാരികൾ ദിവസങ്ങൾക്ക് ശേഷം നടത്തിയ വിഷാദ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്.

അതെ സമയം ഇത്രയധികം തവണ പണയം വച്ചപ്പോഴും ഇത് മുക്കുപണ്ടമാണെന്നു കണ്ടെത്താൻ കഴിഞ്ഞില്ല എന്നതിൽ ഇതിനു പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :