വ്യാജരേഖ നിർമ്മിച്ച വില്ലേജ് അസിസ്റ്റന്റ് അറസ്റ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (15:54 IST)
വയനാട്: കെട്ടിടം നിർമ്മിക്കുന്നതിനുള്ള അപേക്ഷയ്‌ക്കൊപ്പം നിർമ്മിച്ച് സമർപ്പിച്ച സംഭവത്തിൽ
തരിയോട് വില്ലേജ് ഓഫീസിലെ അസിസ്റ്റന്റായ ടി.അശോകനെ (51) പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്ടെ ഉള്ള്യേരി സ്വദേശിയായ അശോകനെ വൈത്തിരി പൊലീസാണ് അറസ്റ്റ് ചെയ്തത്.

അശോകൻ കുന്നത്തിടവക വില്ലേജ് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴായിരുന്നു കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. വൈത്തിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വൈത്തിരി താലൂക്ക് തഹസീൽദാർ എന്നിവരുടെ പരാതിയെ തുടർന്നായിരുന്നു കേസെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :