1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fake Certificate K Vidhya

പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലന്ന് അറസ്റ്റിലായ കെ വിദ്യ

Fake Certificate
പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലന്ന് അറസ്റ്റിലായ കെ വിദ്യ. വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി എന്ന കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കരുവാക്കിയതാണെന്നും കെ വിദ്യ മൊഴി നല്‍കി. കൂടാതെ കേസിനു പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ പറഞ്ഞു.
 
വിദ്യയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 11 മണിയോടെ വിദ്യയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞദിവസം സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, കടലിൽ പോകരുതെന്ന് ജാഗ്രതാനിർദേശം