ലൈക്കടിച്ച് മടുത്തെങ്കില്‍ ഇനി ഡിസ്‌ലൈക്ക് അടിക്കാം; കിടിലന്‍ ഫീച്ചറുകളുമായി ഫേസ്‌ബുക്ക് !

ഡിസ്‌ലൈക്ക് ബട്ടണുമായി ഫേസ്‌ബുക്ക് !

dislike button, Facebook, like button, ഫേസ്‌ബുക്ക്, ഡിസ്‌ലൈക്ക് ബട്ടന്‍, ലൈക്ക് ബട്ടന്‍
സജിത്ത്| Last Updated: തിങ്കള്‍, 6 മാര്‍ച്ച് 2017 (17:12 IST)
ഫേസ്ബുക്കില്‍ പ്രകടമായ മാറ്റങ്ങള്‍ക്കൊരുങ്ങി കമ്പനി. റിയാക്ഷന്‍ ബട്ടണുകളുടെ വന്‍ സ്വീകാര്യതക്ക് ശേഷം ഏല്ലാവരും ആകാംഷയോടെ കാത്തിരുന്ന ഡിസ്‌ലൈക്ക് ബട്ടന്‍ താമസിയാതെ ഫേസ്ബുക്കിലെത്തുമെന്നാണ് കമ്പനി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മെസ്സഞ്ചറിലായിരിക്കും ആദ്യം ഡിസ്‌ലൈക്ക് ബട്ടന്‍ അവതരിപ്പിച്ച് പരീക്ഷിക്കുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ടെക്ക് ക്രഞ്ച് എന്ന മഗസിനാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.ഇമോജികള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചാറ്റ് ഹിസ്റ്ററിയിലേക്ക് ഇനി ഡിസ്‌ലൈക്ക് കൂടി ഉള്‍പ്പെടുത്താന്‍ അധികം താമസമുണ്ടാകില്ലെന്നാ‍ണ് സൂചന. അതായത് ചാറ്റില്‍ പറയുന്ന കാര്യങ്ങള്‍ ഇഷ്ടപ്പെടാത്തവരോട് അത് തുറന്ന് പറയാന്‍ ഇനി ബുദ്ധിമുട്ടുണ്ടാകില്ലെന്നര്‍ത്ഥം. ഉടന്‍ തന്നെ ഈ സവിശേഷത ടൈംലൈനിലും പ്രത്യക്ഷപ്പെടുത്തുമെന്നും കമ്പനി അറിയിച്ചതായാണ് വിവരം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :