സ്‌ഫോടകവസ്തു നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറി: ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍| എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (17:26 IST)
സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂര്‍ കതിരൂര്‍ പൊന്യത്താണ്
സംഭവം.

പരിക്കേറ്റ രണ്ട് പേരെയും തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും കൈകള്‍ക്കും കണ്ണുകള്‍ക്കുമാണ് പരിക്കേറ്റത്.
സ്റ്റീല്‍ ബോംബുകളാണ് പൊട്ടിയതെന്ന് പോലീസ് അറിയിച്ചു. തലശേരി ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :