എക്സൈസ് ഡിവിഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡിൽ 15500 പിടികൂടി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (14:17 IST)
കണ്ണൂർ: കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് ഡിവിഷൻ ഓഫീസിൽ നടന്ന വിജിലൻസ് റെയ്ഡിൽ കണക്കിൽ പെടാത്ത 15500 രൂപ
പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണി മുതൽ എട്ടു മണിവരെ നടന്ന റെയ്ഡിൽ ഫയലുകൾക്ക് ഇടയിൽ തിരുകിയ നിലയിലാണ് ഈ തുക കണ്ടെടുത്തത്.

കള്ളുഷാപ്പ് ലൈസൻസ് പുതുക്കുന്നതിന് കൈക്കൂലി വാങ്ങുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബുവിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലെ ഓഫീസിലാണ് മിന്നൽ പരിശോധന നടത്തിയത്.

കഴിഞ്ഞ ഒരാഴ്ചക്കാലമായി ഈ ഓഫീസ് വിജിലൻസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഷാപ്പുടമകളിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ട് പണം ചോദിച്ചുവാങ്ങുന്നതായി വിവരം ലഭിച്ചരുന്നു. പക്ഷെ ഇവരോടുള്ള ഭയം കാരണം ഷാപ്പുടമകൾ പരാതി നൽകിയിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :