പൊലീസ് തൊപ്പിയിൽ നിന്ന് സെ​ൻ​കു​മാ​ർ ഇ​നി വ​ക്കീ​ൽ വേ​ഷ​ത്തി​ൽ

270 പേ​രു​ടെ പു​തി​യ ബാ​ച്ചി​ൽ 81ആമനായാണ് സെ​ൻ​കു​മാ​ർ എ​ൻ​റോ​ൾ ചെ​യ്ത​ത്.

Last Updated: തിങ്കള്‍, 19 ഓഗസ്റ്റ് 2019 (13:20 IST)
മു​ൻ ഡി​ജി​പി ടിപി സെ​ൻ​കു​മാ​ർ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്തു. ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സ​ത്യ​വാ​ച​കം ഏ​റ്റു​ചൊ​ല്ലി സെ​ൻ​കു​മാ​ർ അ​ഭി​ഭാ​ഷ​ക​നാ​യ​ത്. 270 പേ​രു​ടെ പു​തി​യ ബാ​ച്ചി​ൽ 81ആമനായാണ് സെ​ൻ​കു​മാ​ർ എ​ൻ​റോ​ൾ ചെ​യ്ത​ത്. ഹൈ​ക്കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജ​സ്റ്റി​സ് പി ​ഉ​ബൈ​ദ് മു​ഖ്യാ​തി​ഥി​യാ​യി. കേ​ര​ള ബാ​ര്‍ കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ ഇ ഷാ​ന​വാ​സ് ഖാ​ന്‍ പു​തു​താ​യി എ​ൻ​റോ​ള്‍ ചെ​യ്ത​വ​ര്‍ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ത​ന്‍റെ പൊ​തു​പ്ര​വ​ർ​ത്ത​ന ജീ​വി​ത​ത്തി​ന് അ​ഭി​ഭാ​ഷ​ക​വൃ​ത്തി അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് എ​ൻ​റോ​ൾ​മെ​ന്‍റി​ന് ശേ​ഷം ടിപി സെ​ൻ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. വി​ശ്ര​മി​ക്കാ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ല. ഭ​ര​ണ​ഘ​ട​നാ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് താ​ത്പ​ര്യം- അ​ദ്ദേ​ഹം പ​റ​ഞ്ഞു.1994ൽ ​തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ളെ​ജി​ൽ നി​ന്നും നി​യ​മ ബി​രു​ദ​മെ​ടു​ത്തി​രു​ന്നെ​ങ്കി​ലും എ​ൻ​റോ​ൾ ചെ​യ്തി​രു​ന്നി​ല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :