എന്റെ ഭാര്യ ഏതു പാര്‍ട്ടിയിലാണെന്ന് എനിക്കറിയില്ല; വീട്ടില്‍ അവരുടെ സ്ഥാനം അടുക്കളയിലും കിടപ്പറയിലാണെന്നും നൈജീരിയന്‍ പ്രസിഡന്റ്

തന്റെ ഭാര്യയുടെ സ്ഥാനം അടുക്കളയിലാണെന്ന് നൈജീരിയന്‍ പ്രസിഡന്റ്

ബര്‍ലിന്‍| Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (11:18 IST)
മര്യാദയ്ക്ക് ഭരിച്ചില്ലെങ്കില്‍ അധികാരസ്ഥാനത്ത് നിന്ന് വലിച്ച് താഴെയിടുമെന്നുള്ള ഭാര്യയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി. തന്റെ ഏതു പാര്‍ട്ടിയിലാണെന്ന് തനിക്ക് അറിയില്ലെന്നും വീട്ടില്‍ അവരുടെ സ്ഥാനം അടുക്കളയിലും കിടപ്പറയിലുമാണെന്ന് ബുഹാരി പറഞ്ഞു. ബര്‍ലിനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബുഹാരി ഭാര്യയുടെ പ്രസ്താവനയോട് ഇങ്ങനെ പ്രതികരിച്ചത്.

ഭാര്യ ഐഷയേക്കാളും പ്രതിപക്ഷ അംഗങ്ങളേക്കാളും തനിക്ക് അറിവുണ്ടെന്നും ബുഹാരി പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തയായ വനിതകളില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെക്കലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ബുഹാരിയുടെ ഇത്തരത്തിലുള്ള പ്രസ്താവന.

രാജ്യത്ത് കുത്തഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ സംവിധാനത്തെ നേരെയാക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്റിനെ പരാജയപ്പെടുത്തുമെന്ന് ഐഷ ബുഹാരി കഴിഞ്ഞദിവസം ബി ബി സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റിന് അറിവില്ലെന്നും അവര്‍ ആരോപിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :