ബിജിമോള്‍ക്കെതിരായ പരാമര്‍ശം: എം എ വാഹിദിനെതിരെ പൊലീസ് റിപ്പോർട്ട്

Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (11:33 IST)
ഇടതു വനിതാ എംഎല്‍ എ
ഇ എസ് ബിജിമോളുടെ പരാതിയില്‍ എം എ വാഹിദ് എം എല്‍ എക്കെതിരെ പൊലീസ് റിപ്പോര്‍ട്ട്. ബിജിമോളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടുത്ത ദിവസം സമര്‍പ്പിക്കും.

നിയമസഭ ബജറ്റ് അവതരണ വേളയിൽ നിയമസഭയില്‍ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് വാഹിദ് വിവാദ പരാമർശം നടത്തിയത്. നിയമസഭയിൽ ബിജിമോൾ ഒരു ഐരാവതത്തെ പോലെ വരുന്നുവെന്നായിരുന്നു വാഹിദ് പ്രസംഗത്തിനിടെ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :