തട്ടുദോശ കിട്ടാൻ വൈകി; തോക്കെടുത്ത് ഭീഷണി; വൈറ്റിലയിൽ സംഭവിച്ചത്

സിനിമാ സ്‌റ്റൈലിലുള്ള യുവാവിന്റെ പ്രകടനം കണ്ട് ആളുകള്‍ ആദ്യം ആമ്പരക്കുകയാണ് ഉണ്ടായത്.

Last Modified ഞായര്‍, 25 ഓഗസ്റ്റ് 2019 (15:46 IST)
ദോശ കിട്ടാന്‍ വൈകിയപ്പോള്‍ കളിത്തോക്കെടുത്ത് തട്ടുകടക്കാരനെ ഭീക്ഷണിപ്പെടുത്തിയ ആള്‍ അറസ്റ്റിൽ. കൊല്ലം സ്വദേശി സുനിലാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ വൈറ്റില ഹബ്ബിന് സമീപമാണ് സംഭവം. സിനിമാ സ്‌റ്റൈലിലുള്ള യുവാവിന്റെ പ്രകടനം കണ്ട് ആളുകള്‍ ആദ്യം ആമ്പരക്കുകയാണ് ഉണ്ടായത്.

തട്ടുദോശ നല്‍കാന്‍ വൈകിയതോടെ ഇയാള്‍ തോക്കെടുക്കുകയായിരുന്നു. തട്ടുകടക്കാരും, കടയിലുണ്ടായിരുന്നവരും പരിഭ്രാന്തരായി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ്
കടക്കാരനെക്കൊണ്ട് ദോശയുണ്ടാക്കിച്ചത്. യഥാര്‍ത്ഥ തോക്കാണെന്ന് കരുതി ആരും അടുത്തില്ല. ദോശ കഴിച്ചശേഷം കൈകഴുകി മടങ്ങാന്‍ ശ്രമിക്കവേ ഭക്ഷണത്തിന്റെ പണം ചോദിച്ച കടക്കാരന്റെ നേര്‍ക്ക് യുവാവ് വീണ്ടും തോക്ക് ചൂണ്ടുകയായിരുന്നു.

പൊലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തി തോക്ക് കൈവശപ്പെടുത്തിയപ്പോഴാണ് കളിത്തോക്കാണെന്ന് മനസിലായത്. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയതിന് പിഴ ഈടാക്കി വിട്ടയച്ചതായി മരട് എസ്എച്ച് സി. വിനോദ് പറഞ്ഞു. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :