സെലക്ഷൻ വൻ ദുരന്തം, ഇതാണോ ടീം ഇന്ത്യ? - പൊട്ടിത്തെറിച്ച് ഗവാസ്കർ

Last Modified വെള്ളി, 23 ഓഗസ്റ്റ് 2019 (12:05 IST)
വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിന്റെ പേരുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് മുൻ ഇതിഹാസം സുനിൽ ഗവാസ്കർ. പ്രതീക്ഷിച്ചത് പോലെ ഒന്നുമല്ല കാര്യങ്ങളെന്ന് ഗവാസ്കർ പറഞ്ഞു. വെറ്ററന്‍ സ്പിന്നര്‍ അശ്വിനെ ടീമില്‍ നിന്നൊഴിവാക്കിയതാണ് ഗവാസ്‌കരെ ശരിക്കും അമ്പരപ്പിച്ചത്. അദ്ദേഹം അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

അശ്വിനെപ്പോലെ മികച്ച റെക്കോര്‍ഡുള്ള ഒരു താരത്തെ എങ്ങനെ മാറ്റി നിര്‍ത്തും? പ്രത്യേകിച്ചും വെസ്റ്റ് ഇന്‍ഡീസിനെതിരേ. പ്ലെയിങ് ഇലവനില്‍ അശ്വിന്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ തനിക്കു ഷോക്കായെന്നും കമന്ററിക്കിടെ ഗവാസ്‌കര്‍ തുറന്നടിച്ചു.

അതേസമയം, അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം ടീം മാനേജ്‌മെന്റ് ഏറെ ആലോചിച്ച് എടുത്തതാണെന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ വ്യക്തമാക്കിയിരുന്നു.

ഒരു അംഗീകൃത സ്പിന്നര്‍ പോലുമില്ലാതെയാണ് പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണ് സ്പിന്‍ ബൗളിങില്‍ ഉത്തരവാദിത്വം ഇന്ത്യ നല്‍കിയിരിക്കുന്നത്.

ആര്‍ അശ്വിനു പുറമേ യുവതാരം കുല്‍ദീപ് യാദവും ടീമിൽ ഉണ്ടാകുമെന്നായിരുന്നു സൂചനകൾ. എന്നാൽ ഫൈനൽ ലിസ്റ്റ് വന്നപ്പോൾ രണ്ട് പേരും പുറത്ത്. ഇതിനെതിരെയാണ് ഗവാസ്കർ രംഗത്ത് വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :