1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

വിവാഹ ആൽബം നൽകിയില്ലെന്ന് പരാതി: 118500 രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

Cheating
എറണാകുളം : വിവാഹ ആൽബം നൽകാതെ ദമ്പതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫർ 118500 രുപാ ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ആലങ്ങാട് സ്വദേശി അരുൺ ജി നായരും ഭാര്യ ചൊവ്വര സ്വദേശി ശ്രുതിയും നൽകിയ പരാതിയിൽ ജില്ലാ ഉപദോക്‌തൃ തർക്ക പരിഹാര ഫോറമാണ് ഈ ഉത്തരവിട്ടത്. 
 
ഫോറം പ്രസിഡന്റ് ഡി.ബി ബിനു ഉൾപ്പെട്ട ഫോറമാണ് വിധി പുറപ്പെടുവിച്ചത്.  2017 ഏപ്രിൽ 16 ന് നടന്ന വിവാഹത്തിന്റെ വീഡിയോയും ഫോട്ടോ ആൽബവും തയ്യാറാക്കി നൽകാനായി മുൻകൂറായി തന്നെ 58500 രൂപാ എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തിനു നൽകിയിരുന്നു.  പരാതി ലഭിച്ചപ്പോൾ എതിർ കക്ഷിയായ ഇവർക്ക് നോട്ടീസ് അയച്ചിട്ടും ഹാജരായില്ല. തുടർന്ന്  എക്സ് പാർട്ടി വിധിയായി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കിരീടം ഉണ്ണിയെ കബളിപ്പിച്ചവർക്ക് തടവും പിഴയും