1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. food poisoning while marriage reception court orders compensation

വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധ, അതിഥിക്ക് 40,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ഭക്ഷ്യവിഷബാധ
വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ അതിഥിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാരകോടതി. ഭക്ഷ്യവിഷബാധയേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഉന്മേഷിന് 40,000 രൂപ നഷ്ടപരിഹാരയിനത്തില്‍ നല്‍കാനാണ് എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധിച്ചത്.
 
2019 മെയ് 5നായിരുന്നു സംഭവം. കൂത്താട്ടുക്കുളത്ത് സുഹൃത്തിന്റെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഭക്ഷ്യവിഷബാധയേറ്റത്. ചടങ്ങില്‍ ഭക്ഷണം വിളമ്പിയ സെന്റ് മേരീസ് കാറ്ററിംഗ് ഉടമകളോടാണ് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അന്ന് ചടങ്ങി സംബന്ധിച്ച മുപ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു.
അടുത്ത ലേഖനം
അസാമില്‍ റിക്ടര്‍ സ്‌കെയില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം