ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്റെ ഭീഷണി: കൊച്ചി കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (13:10 IST)
ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയില്‍ കൊച്ചി കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്തു. കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശില്‍പ, മക്കള്‍ ഏബല്‍ (7), ആരോണ്‍(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പിനെതിരെ പോലീസ് കേസെടുത്തു

വരാപ്പുഴ പോലീസാണ് ആപ്പിനെതിരെ കേസെടുത്തത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് വീണ്ടും കുടുംബത്തിന് നേരെ ഭീഷണി ഉണ്ടാകുന്നുണ്ടെന്നാണ് പരാതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :