നിപ; കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകള്‍ മാറ്റിവച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (12:45 IST)
നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകള്‍ മാറ്റിവച്ചു. ഗവ. എച്ച്.എസ്.എസ് കുറ്റ്യാടി, ഗവ. എച്ച്.എസ്.എസ് മേമുണ്ട എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷയാണ് മാറ്റി വെച്ചിട്ടുള്ളത്. ജില്ലയിലെ മറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്ന കണ്ടെയ്ന്‍മെന്റ് സോണില്‍ താമസിക്കുന്ന പരീക്ഷാര്‍ത്ഥികളുടെ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

ഈ പരീക്ഷാര്‍ത്ഥികള്‍ക്കുള്ള പുതിക്കിയ പരീക്ഷ തീയതി സംബന്ധിച്ച അറിയിപ്പ് പിന്നീട് നല്‍കും. സംസ്ഥാനത്തെ മറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകളില്‍ മാറ്റമില്ല. നിലവിലുള്ള ടൈംടേബില്‍ പ്രകാരം പരീക്ഷകള്‍ നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :