നടി മീര നന്ദന്റെ പ്രണയ വിവാഹമോ ?എല്ലാത്തിനും ഉത്തരമുണ്ട് ഇവിടെ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (11:09 IST)
നടി മീര നന്ദന്‍ ജീവിതത്തിലെ മനോഹരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഇനിയുള്ള ജീവിതയാത്രയില്‍ ശ്രീജുവും നടിയുടെ കൂടെയുണ്ടാകും, അതെ... മീരാനന്ദന്‍ വിവാഹിതയാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. മീരയുടെ പ്രണയ വിവാഹമോ ? എല്ലാത്തിനും ഉത്തരമുണ്ട് ഇവിടെ !A post shared by LOC – Lights On Creations (@lightsoncreations)

മീരാനന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചതും. എന്‍ഗേജ്ഡ് ലവ് എന്നീ ഹാഷ്ടാക്കുകളോടാണ് താന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന വിവരം ആരാധകരുമായി നടി പങ്കിട്ടത്.

വിവാഹനിശ്ചയ ചടങ്ങിന് ഫോട്ടോഗ്രാഫി നിര്‍വഹിച്ച ലൈറ്റ് സൗണ്ട് ക്രിയേഷന്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇരുവരുടെയും വിവാഹത്തിന് പിന്നിലെ ചില കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്.

മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ച ശേഷം മീരയെ കാണാനായി ലണ്ടനില്‍ നിന്ന് ശ്രീജു ദുബായില്‍ എത്തുകയായിരുന്നു.

തുടര്‍ന്നാണ് ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :