എറണാകുളത്ത് വാക്കുതര്‍ക്കത്തിന് പിന്നാലെ യുവതിയെ കുത്തിക്കൊന്നു; യുവാവ് കസ്റ്റഡിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2023 (08:05 IST)
എറണാകുളത്ത് വാക്കുതര്‍ക്കത്തിന് പിന്നാലെ യുവതിയെ കുത്തിക്കൊന്നു. എറണാകുളം എളമക്കരയില്‍ ഒയോ റൂമിലാണ് സംഭവം. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് മരിച്ചത്. സംഭവത്തില്‍ മലപ്പുറം സ്വദേശി നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഒയോ റൂം കെയര്‍ ടേക്കറാണ്്. ഇവര്‍ പരിചയക്കാരാണെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം വൈകുന്നേരം ഇരുവരും വാക്കുതര്‍ക്കത്തിലേപ്പെടുകയായിരുന്നു. പിന്നാലെ നൗഷാദ് രേഷ്മയെ കുത്തുകയായിരുന്നു. രേഷ്മയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :