കൊച്ചിയില്‍ പട്ടാപ്പകല്‍ എടിഎം പൊളിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 8 ഏപ്രില്‍ 2023 (20:27 IST)
കൊച്ചിയില്‍ പട്ടാപ്പകല്‍ എടിഎം പൊളിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പ്രതി എടിഎമ്മിനടുത്ത് കറങ്ങിത്തിരിയുന്നത് ശ്രദ്ധിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയപ്പോഴാണ് എടിഎം പൊളിക്കുന്നത് കണ്ടത്. കൂടാതെ ഇത് തടയാന്‍ ശ്രമിച്ച പൊലീസുകാരനെ പ്രതി വടികൊണ്ട് അടിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ട്രാഫിക് പൊലീസ് തേവര പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പ്രതിയെ അറസ്റ്റുചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :