വാക്കാണ് സത്യം: കടം പറഞ്ഞുവച്ച ലോട്ടറിക്ക് ആറുകോടി അടിച്ചിട്ടും കൊടുത്തവാക്കിന്റെ ശക്തിയില്‍ കുലുങ്ങാതെ അര്‍ബുദ രോഗിയായ മകന്റെ മാതാവുകൂടിയായ ലോട്ടറി വില്‍പ്പനക്കാരി

ശ്രീനു എസ്| Last Updated: ചൊവ്വ, 23 മാര്‍ച്ച് 2021 (19:29 IST)
കടം പറഞ്ഞുവച്ച ലോട്ടറിക്ക് ആറുകോടി അടിച്ചിട്ടും കൊടുത്തവാക്കിന്റെ ശക്തിയില്‍ കുലുങ്ങാതെ ലോട്ടറി വില്‍പ്പനക്കാരി. സ്മിജ എന്ന ലോട്ടറി വില്‍പ്പനക്കാരിയാണ് ആ വലിയ വാക്കിന്റെ ഉടമ. ആലുവ സ്വദേശിയായ ചന്ദ്രനാണ് ആറുകോടിയുടെ ലോട്ടറി അടിച്ചത്. സ്മിജയുടെ ഇളമകനായ രണ്ടുവയസുകാരന്‍ അര്‍ബുധ രോഗ ബാധിതനാണ്. കൂടാതെ മൂത്തമകനായ 13കാരന്‍ മസ്തിഷ്‌കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ജീവിത പ്രാരാബ്ധങ്ങള്‍ കഠിനമാണെങ്കിലും ആറുകോടിക്ക് സ്മിജയെ കുലുക്കാന്‍ സാധിച്ചില്ല.

ചന്ദ്രന് സമ്മാനം ഉണ്ടെന്നറിഞ്ഞ് ഞായറാഴ്ച സ്മിജ ചന്ദ്രനെ വിളിച്ചറിയിക്കുകയും ടിക്കറ്റ് കൈമാറുകയുമായിരുന്നു. തനിക്ക് സമ്മാനം ലഭിക്കാന്‍ കാരണം സ്മിജയുടെ സത്യസന്ധതയാണെന്ന് ചന്ദ്രന്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :