1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam Attack News

കിഴക്കമ്പലത്തെ അക്രമത്തില്‍ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Ernakulam Attack
എറണാകുളം കിഴക്കമ്പലത്തെ അന്യസംസ്ഥാന തെഴിലാളികളുടെ ആക്രമണത്തില്‍ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. സംഭവത്തില്‍ പങ്കാളികളായവരെ തിരിച്ചറിയാന്‍ ശ്രമം നടക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്പി കെ. കാര്‍ത്തിക് പറഞ്ഞു. നൂറിലേറെ പേര്‍ ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
 
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കിറ്റക്‌സിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഐ ഉള്‍പ്പടെയുള്ളവരെ ആക്രമിച്ച സംഭവത്തില്‍ വധശ്രമ കേസും പൊതുമുതല്‍ നശിപ്പിക്കല്‍ കേസുമാണ് ഇവര്‍ക്കെതിരെ എടുത്തിരിക്കുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു; ഇന്ന് അവലോകന യോഗം, രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചേക്കും