1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam Accident News

കിഴക്കമ്പലത്ത് പ്രഭാത സവാരിക്കിറങ്ങിയ നാലുസ്ത്രീകളെ കാറിടിച്ചു; കാറിലുണ്ടായിരുന്ന ഹൃദയാഘാതം വന്ന വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

Ernakulam
പ്രഭാത സവാരിക്കിറങ്ങിയ നാലുസ്ത്രീകളെ കാറിടിച്ചു. എറണാകുളം കിഴക്കമ്പലത്ത് പഴങ്ങനാടാണ് സംഭവം. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഹൃദയാഘാതം വന്ന വനിതാ ഡോക്ടറും രണ്ടു സ്ത്രീകളും മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ സ്വപ്‌ന സംഭവ സ്ഥലത്ത് വച്ച് മരിച്ചു.
 
രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ ചികിത്സയിലാണ്. 
അടുത്ത ലേഖനം
മയക്കുമരുന്ന് നല്‍കി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍