ഗായകന്‍ എരഞ്ഞോളി മൂസയെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (12:56 IST)
പ്രശസ്‌ത മാപ്പിളപ്പാട്ട്‌ ഗായകന്‍ എരഞ്ഞോളി മൂസയെ ആക്രമിച്ച കേസില്‍ രണ്‌ടു പേരെ പോലീസ്‌ അറസ്റ്റു ചെയ്‌തു. ബഷീര്‍, കമറുദ്ദീന്‍ എന്നിവരാണു പിടിയിലായത്‌. ഞായറാഴ്ച വൈകുന്നേരം 5.30നാണ് മൂസക്കെതിരെ മണല്‍ മാഫിയയുടെ ആക്രമണമുണ്ടായത്.

തലശ്ശേരി കടല്‍പാലത്തിന് സമീപം കസ്റ്റംസ് റോഡിലെ തന്റെ വിടിന് പിറകില്‍ നിന്നുള്ള മണല്‍ കടത്തല്‍ തടയാന്‍ മൂസ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :