പിടികിട്ടാപ്പുള്ളി 9 വര്‍ഷത്തിനു ശേഷം പിടിയില്‍

തിരുവനന്തപുരം:| Last Modified വെള്ളി, 12 ജൂണ്‍ 2015 (17:39 IST)
കൊലപാതക ശ്രമ കേസിലെ
പ്രതിയെ 9 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു. ആറ്റിപ്ര തൃപ്പാദപുരം തിരുവാതിര ഭവനില്‍ തങ്കുട്ടന്‍ എന്ന തങ്കുമോനെയാണു (42) കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്.

2006 ല്‍ മെഡിക്കല്‍ കോളേജ് എസ്.ഐ ആയിരുന്ന എം.പ്രസാദിനെ തങ്കുട്ടന്‍ ഉള്‍പ്പെടെ 7 പേര്‍ ചേര്‍ന്ന് ആകുളം സെസിനു മുന്നില്‍ വച്ച് നാടന്‍ ബോംബ് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തങ്കുട്ടന്‍ ഒഴികെ മറ്റെല്ലാവരും അപ്പോള്‍ തന്നെ പിടിയിലായിരുന്നു.

വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ശംഖുമുഖം എ.സി ജവഹര്‍ ജനാര്‍ദ്ദിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സി.ഐ ഷീന്‍ തറയിലും സംഘവുമാണു അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :