സുമീഷ് ടി ഉണ്ണീൻ|
Last Modified തിങ്കള്‍, 3 ഡിസംബര്‍ 2018 (17:11 IST)
കൊച്ചി: തലക്ക് ഗുരുതര പരിക്കേറ്റ് ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗി നാലാം നിലയിൽനിന്നും ലിഫ്റ്റിൽ കയറി ഒന്നാം നിലയിലെത്തിയിട്ടും ആശുപത്രിയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന നേഴ്സുമാർ അറിഞ്ഞില്ല. കൊച്ചി മെഡിക്കൽ കോളേജിലാണ് സംഭവം ഉണ്ടായത്.
67കാരനായ കാർത്തികേയനാണ് ഐസിയുവിൽനിന്നും ഇറങ്ങി താഴത്തെ നിലയിലെത്തിയത്. ഐ സിയുവിലെ സെക്യൂരിറ്റി ജീവനക്കാരൻ പോലും രോഗി ഇറങ്ങിപ്പോകുന്നത് കണ്ടില്ല എന്നതാണ് അത്ഭുതം. രോഗി നേരെ ചെന്നുപെട്ടത് ബന്ധുക്കളുടെ മുൻപിലായതിനാലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ രക്ഷപ്പെട്ടത്.
വീണു പരിക്കേറ്റതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതോടെ എണറാകുളം മെഡിക്കൽ കോളേജിലേക്ക് രോഗിയെ ഡോക്ടർമാർ റഫർ ചെയ്യുകയായിരുന്നു. ന്യൂറോ സർജന്റെ സേവനം ലഭ്യമാക്കാൻ വൈകും എന്നതിനാലാണ് രോഗിയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.