ബന്ധുനിയമന വിവാദം കത്തുന്നു; ജയരാജ​ന്റെ ബന്ധു ദീപ്​തി നിഷാദ്​ രാജിവെച്ചു

ജയരാജ​ന്റെ ബന്ധു ദീപ്​തി നിഷാദ്​ രാജിവെച്ചു

 ep jayarajan , cpm , pinarayi vijayan , ഇപി ജയരാജന്‍ , ബന്ധു സ്‌നേഹം , ബന്ധു നിയമനം , കോടിയേരി ബാലകൃഷ്ണന്‍ , ദീപ്​തി നിഷാദ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (13:35 IST)
വ്യവസായ വകുപ്പ്​ മന്ത്രി ഇപി ജയരാജ​ന്റെ ബന്ധുവും കേരള ക്ലേയ്​സ്​ ആൻറ്​ സെറാമിക്​സ്​ ജനറൽ മാനേജരുമായ ദീപ്​തി നിഷാദ്​ രാജിവെച്ചു. ബന്ധുനിയമന വിവാദം കത്തിനിൽക്കുന്നതിനിടെയാണ് ദീപ്തിയുടെ രാജി. രാജിക്കത്ത്​ ക്ലേയ്​സ്​ ആൻറ്​ സെറാമിക്​സ്​ ചെയർമാന്​ നാളെ കൈമാറും.

ജയരാജന്റെ സഹോദരൻ ഭാർഗവന്റെ മകന്റെ ഭാര്യയാണ് ദീപ്‌തി. തന്നെ പുറത്താക്കുന്നതുവരെ സ്‌ഥാനത്ത് തുടരുമെന്നായിരുന്നു ദീപ്തിയുടെ നിപലാട്. എന്നാല്‍ ജയരാജനെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയ സാഹചര്യത്തിലാണ് രാജി.

അതിനിടെ ബന്ധുനിയമന വിവാദത്തിൽ തിരുത്തൽ വേണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ട സാഹചര്യത്തിൽ ജയരാജൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തി. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :