എഞ്ചിനീയറിംഗിന് ആകെയുള്ളത് 59220 സീറ്റ്

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 17 ജൂണ്‍ 2015 (16:38 IST)
ഇത്തവണ സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പഠനത്തിനായി 59220 സീറ്റുകളാണു ലഭ്യമാവുക. ഇതില്‍ 14 സര്‍ക്കാര്‍ കോളേജുകളിലായി 5084 സീറ്റുകള്‍ ഉള്ളപ്പോള്‍ 24 സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ 7514 സീറ്റുകളുണ്ട്.

119 സ്വാശ്രയ കോളേജുകളിലായി 46622 സീറ്റുകളില്‍ 24676 സീറ്റില്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് അലോട്ട്‍മെന്‍റ് നടത്താം. ആകെ 35963 മെരിറ്റ് സീറ്റുകളാണുള്ളത്. ഇതില്‍ സര്‍ക്കാര്‍ എഞ്ചി. കോളെജുകളില്‍ 4736 എണ്ണവും
സര്‍ക്കാര്‍ നിയന്ത്രിത കോളേജുകളില്‍ 6551 എണ്ണത്തിലും സര്‍ക്കാരിനു അലോട്ട്‍മെന്‍റ് നടത്താം.

ചൊവ്വാഴ്ച രാത്രിയോടെ എഞ്ചിനീയറിംഗ് ഓപ്ഷനുള്ള സൌകര്യം ലഭ്യമായിട്ടുണ്ട്. ഇതില്‍ നിന്ന് 22 ജൂണ്‍ വരെയാണ് ഓപ്ഷന്‍ നല്‍കാന്‍ കഴിയുന്നത്. ആദ്യ അലോട്ട്‍മെന്‍റ് 25 നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :