തിരുവനന്തപുരം|
rahul balan|
Last Updated:
ബുധന്‍, 10 ഫെബ്രുവരി 2016 (15:49 IST)
സെക്രട്ടേറിയറ്റ് വളപ്പില്‍
ഭരണ പ്രതിപക്ഷ യൂണിയനുകള്‍ തമ്മില്‍ സംഘര്‍ഷം.
കഴിഞ്ഞ ദിവസം വൈകുന്നേരം മുഖ്യമന്ത്രിക്കെതിരെയുള്ള ഒരു ബോര്‍ഡ് കന്റോണ്‍മെന്റ് ഗേറ്റിന് സമീപം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇതിന് മറുപടിയായി സി.പി.എം നേതാവ് പിണറായി വിജയനെ പരിഹസിച്ചുള്ള ഫ്ളക്‌സ് വന്നു.
ഇത് എടുത്തുമാറ്റിയ ഇടത് യൂണിയനുകള്‍ മുഖ്യമന്ത്രിയെ പരിഹസിക്കുന്ന തരത്തിലുള്ള രണ്ട് ഫ്ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇതിനെതിരെ ഭരണപക്ഷ യൂണിയന്‍ പ്രതിഷേധവുമായി
എത്തിയപ്പോളാണ് സംഘര്‍ഷമുണ്ടായത്.
പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇതു കൂട്ടാക്കാതെ
മുദ്രാവാക്യം വിളിയുമായി ഇരു പക്ഷവും നേര്‍ക്കു നേര്‍ എത്തിയതോടെ കയ്യാങ്കളിയായി. പിന്നീട് പോലീസ് ഇടപെട്ട് ഫ്ളക്‌സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റി.