ചെന്നൈ|
rahul balan|
Last Updated:
തിങ്കള്‍, 8 ഫെബ്രുവരി 2016 (11:55 IST)
ചെന്നൈ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ സ്ഥിരമായി വൈകിയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ട കോര്‍പറേഷന്‍, വാട്‌സാപ്പിലൂടെ പ്രശ്നം പരിഹരിക്കാനുള്ള
ശ്രമത്തിലാണ്.
ഇനി മുതല്‍ മെഡിക്കല്‍ ഓഫീസര്‍മാരും സോണല്‍ ഹെല്‍ത്ത് ഓഫീസര്‍മാരും ദിവസേന രവിലെ എട്ടു മുതല്‍ 8.30 വരെ ആശുപത്രി സന്ദര്‍ശിക്കണം. ആശുപത്രിയിലെത്തിയ ശേഷം വാട്‌സാപ്പിലൂടെ ജീവനക്കാരോടൊപ്പമുള്ള ഫോട്ടോയും
ആശുപത്രിയിലെ ജീവനക്കാരുടെ ഹാജര്‍നില അടക്കമുള്ള വിവരങ്ങളും കോര്‍പറേഷന്‍ ഉണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഇവര്‍ അയയ്ക്കണം എന്നാണ് പുതിയ നിയമം.
ആശുപത്രികളിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വൈകിയെത്തി നേരത്തെ തന്നെ ജോലി നിര്‍ത്തുന്നു എന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ദിവസേന 150 രോഗികളില്‍ കൂടുതല്‍ എത്തുന്ന 140 ഓളം ആശുപത്രികള്‍ ചെന്നൈയില്‍ ഉണ്ട്. എന്നാല്‍ ജീവനക്കാരുടെ അനാസ്ഥ കാരണം മിക്ക രോഗികളും ചികിത്സ കിട്ടാതെ മടങ്ങിപ്പോകേണ്ട അവസ്ഥയില്‍ ആയിരുന്നു. കോര്‍പറേഷന്റെ ഈ പുതിയ നീക്കത്തെ പ്രതീക്ഷയോടെയാണ് ചെന്നൈ നിവാസികള്‍ കാണുന്നത്.