ഇലക്ട്രിക് വാഹനങ്ങളുടെ സാമ്പത്തിക നേട്ടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി മന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (15:59 IST)
പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമ്പോഴുള്ള സാമ്പത്തികനേട്ടം ജനങ്ങളെ വിശദമായി ബോധ്യപ്പെടുത്തണമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക,
ഊര്‍ജസംരക്ഷണം നടപ്പാക്കുക, പെട്രോളിയം ഇന്ധനങ്ങളുടെ വില വര്‍ധന മൂലമുള്ള പ്രയാസങ്ങളില്‍നിന്നു രക്ഷനേടുക തുടങ്ങിയ ഉദ്ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണു സംസ്ഥാന സര്‍ക്കാര്‍ ഇ-മൊബിലിറ്റി നയം പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബി. സംഘടിപ്പിച്ച ഇ-മൊബിലിറ്റി കോണ്‍ക്ലേവ് 'ഇ-വാട്ട്‌സ് 22' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാധാരണ പെട്രോള്‍ ഇന്ധനത്തില്‍ ഓടുന്ന ഒരു ഓട്ടോറിക്ഷ ഇലക്ട്രിക് ഓട്ടോയിലേക്ക് മാറിയാല്‍ ദിവസം 900 രൂപ വരെ ലഭിക്കാന്‍ കഴിയുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ദിവസം അഞ്ചു ലിറ്റര്‍ ഡീസല്‍ നിറയ്ക്കുന്ന കാറുടമയ്ക്ക് പ്രതിമാസം 12,000 രൂപ വരെ ലാഭിക്കാന്‍ സാധിക്കും. ഈ കണക്കു വിശദമായി ജനങ്ങളിലെത്തിക്കാന്‍ സാധിച്ചാല്‍ വലിയ മാറ്റമുണ്ടാക്കാനാകും
മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :