ആനവേട്ടകേസ്: അന്വേഷണം ഉന്നതരിലേക്ക് ?

ഇടുക്കി:| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (15:15 IST)
വിവാദമായസ് ഇടമലയാര്‍ ആനവേട്ടകേസിലെ പ്രതികള്‍ ആനക്കൊമ്പ് വിറ്റത് ഉന്നതര്‍ക്കെന്ന് സൂചന. ആനക്കൊമ്പ് കേസ് പ്രതി അജി ബ്രൈറ്റിന്റെ ഡയറിയിലാണ്
ഇത് സംബന്ധിച്ച് സൂചനകള്‍ ഉള്ളത്. ഡയറിയില്‍ വിജയ് മല്യ, മുത്തയ്യ, ആദിത്യ ബിര്‍ള എന്നീ പ്രമുഖരുടെ പേരുകളാണ് കണ്ടെത്തിയിരിക്കുന്നത്.

ജയ്പൂര്‍, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ആനക്കൊമ്പും അതുപയോഗിച്ച് നിര്‍മ്മിച്ച ശില്‍പ്പങ്ങളും കൈമാറ്റം ചെയ്തതെന്നും പ്രമുഖ വ്യവസായികളുമായി ബന്ധമുള്ള ഇടനിലക്കാര്‍ വഴിയായിരുന്നു കച്ചവടമെന്നുമാണ് വിവരം.പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍വനംവകുപ്പ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വനം, പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിരിയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. അതിനിടെ ഒളിവിലായിരുന്ന ആറാം പ്രതി അടിമാലി പടികപ്പ് സ്വദേശി കണ്ണുകുടിയില്‍ കെ.കെ ഷിബു കോതമംഗലം കോടതിയില്‍ കീഴടങ്ങി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :