ഋഷിരാജ് സിംഗ് പുലിതന്നെ, ഒരുദിവസം ഖജനാവിന് ലഭിച്ചത് 3 ലക്ഷം!

തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (17:06 IST)
വൈദ്യുതി മോഷണം കണ്ടുപിടിക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയ കെഎസ്‌ഇബി ചീഫ്‌ വിജിലന്‍സ്‌ ഓഫീസറുടെ നേതൃത്വത്തിലുള്ള വിജിലന്‍സ്‌ സംഘം കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ വൈദ്യുതി മോഷ്ടിച്ചത്‌ കണ്ടെത്തി 3.75 ലക്ഷം രൂപ വസൂലാക്കുകയും ചെയ്തു.

കൊല്ലം യൂണിറ്റിലെ അസി. എക്സി.എഞ്ചിനീയറുടെ സംഘം നടത്തിയ പരിശോധനയില്‍ പത്തനാപുരത്തു നിന്ന് കണ്ടെത്തിയ മോഷണത്തില്‍ രണ്ടേകാല്‍ ലക്ഷം രൂപ ഈടാക്കിയപ്പോള്‍ കുടുങ്ങിയത്‌ വയര്‍മാന്‍മാരായിരുന്നു. കണ്ടയം വഴിക്കിണര്‍ സ്വദേശികളായ ഇവരില്‍ സുരേഷില്‍ നിന്ന് ഒന്നര ലക്ഷവും അനീഷ്‌ സുരേന്ദ്രനില്‍ നിന്ന് മുക്കാല്‍ ലക്ഷവുമാണു ഈടാക്കിയത്‌.

ഇതിനൊപ്പം കോട്ടയത്തെ വൈക്കത്തു നടന്ന പരിശോധനയില്‍ സോഡാ നിര്‍മ്മാണ ഫാക്റ്ററിയിലേക്ക്‌ നടത്തിയ വൈദ്യുതി ദുരുപയോഗം കണ്ടെത്തുകയും ഒന്നര ലക്ഷം രൂപാ പിഴ ഈടാക്കുകയും ചെയ്തു. വൈദ്യുതി മോഷണം നടത്തിയവര്‍ക്ക്‌ ഒരു പ്രാവശ്യം കോമ്പൌണ്ടിംഗ്‌ പിഴ ഒടുക്കിയാല്‍ കേസില്‍ നിന്ന് രക്ഷപെടാനാവും.

പിഴ ഒടുക്കാതിരിക്കുകയും വീണ്ടും ഇത്തരം സംഭവം ആവര്‍ത്തിക്കുകയും ചെയ്താല്‍ പിഴയും പരമാവധി അഞ്ച്‌ വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്നതുമായ നിയമമാണു ചുമത്തുന്നത്‌. ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമാവും കേസെടുക്കുക എന്നതാണു മറ്റൊരു കാര്യം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :