കോട്ടയം|
Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (16:39 IST)
ഋഷിരാജ് സിംഗ് പണിതുടങ്ങി. കോട്ടയം കടുത്തുരുത്തിയിലും കുറിച്ചിയിലും വൈദ്യുതിമോഷണം പിടിച്ചു. ആറരലക്ഷം രൂപ പിഴ ഈടാക്കി. കടുത്തുരുത്തി സെന്‍ട്രല്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ വൈദ്യുതി മോഷണം കണ്ടെത്തി.
ഹോട്ടല്‍ ഉടമകള്‍ക്ക് അഞ്ചര ലക്ഷം രൂപ പിഴ ചുമത്തി. കെഎസ്ഇബി വിജിലന്‍സ് മേധാവി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നിര്‍ഭയ പദ്ധതിയുടെ ചുമതലയുണ്ടായിരുന്നു ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി വിജിലന്‍സ് മേധാവിയായി ചുമതലയേറ്റത്.
ഋഷിരാജ് സിംഗിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.