1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Electricity theft fine for CPM counciler

വൈദ്യുതി മോഷണം കണ്ടെത്തി: സി.പി.എം വനിതാ കൗൺസിലർക്ക് 318000 രൂപാ പിഴ

Theft
കൊല്ലം : സി.പി.എം വനിതാ കൗൺസിലറുടെ വീട്ടിൽ വൈദ്യുതി മോഷണം നടത്തിയതിന് കെ.എസ്.ഇ.ബി 318000 രൂപാ പിഴ വസൂലാക്കി. കൊട്ടാരക്കര നഗരസഭയിലെ അമ്പലപ്പുറം വാർഡ് കൗൺസിലറായ ലീലയുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്.
 
വൈദ്യുതി മോഷണത്തിന് പിഴയായി 274000 രൂപയും കേസിലെ തുടർ നടപടികൾ ഒഴിവാക്കുന്നതിനായുള്ള തുകയായ 44000 രൂപയും ചേർത്താണ് ആകെ 318000 രൂപാ കെ.എസ്.ഇ.ബി അധികൃതർ ഈടാക്കിയത്.  മോഷണം കണ്ടെത്തിയതോടെ വീട്ടിലെ ഫ്യൂസ് ഊരിയെങ്കിലും പിഴ തുക അടച്ചതോടെ രാത്രി തന്നെ വീട്ടിലെ വൈദ്യുതി പുന:സ്ഥാപിക്കുകയും ചെയ്തു. വൈദ്യുതി മോഷണത്തിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
അടുത്ത ലേഖനം
ആർഎസ്എസ് ഇടപ്പെട്ടോ? 2027ലും യുപിയെ നയിക്കുക യോഗി തന്നെ, പിന്തുണ നൽകി കേന്ദ്ര നേതൃത്വം