1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Electricity bill peak time may increase

രാത്രി ലൈറ്റും ഫാനും എസിയും ഇട്ടാൽ കൂടുതൽ വൈദ്യുതി ചാർജ്; ഇരുട്ടടി

Kerala power crisis, KSEB power cut, El Niño Kerala, Kerala electricity shortage, Kerala load shedding 2026, monsoon failure Kerala, KSEB power restriction June 2026
വൈദ്യുതി ചാർജ്ജിൽ സാധാരണക്കാർക്ക് പണികിട്ടും. രാത്രികാലങ്ങളിലെ വൈദ്യുതി ഉപയോഗത്തിന് ഇനിമുതൽ കൂടുതൽ ചാർജ്. പീക്ക് സമയങ്ങളിലെ അധിക വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വൻ കൊള്ളയ്ക്ക് വഴിയൊരുക്കുന്നത്. 
 
പീക്ക് ടൈമിൽ കൂടുതൽ ചാർജ്ജ് 
 
രാത്രികാലങ്ങളിൽ ലൈറ്റ്, ഫാൻ, എസി എന്നിവ ഉപയോഗിച്ചാൽ കൂടുതൽ നിരക്ക് ഈടാക്കും. പകൽ സമയത്ത് കുറഞ്ഞ നിരക്കും ഉപയോഗം കൂടുതലുള്ള രാത്രി പീക്ക് സമയങ്ങളിൽ ഉയർന്ന നിരക്കും ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് നിർദേശം. ഇത് വൈദ്യുതി നിരക്ക് ഉയരാൻ കാരണമാകും. 
നിരക്ക് ഉയരുക എങ്ങനെ ? 
 
നിലവിൽ പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് 'ടൈം ഓഫ് ഡേ' താരിഫ് നടപ്പാക്കുന്നത്. ഇതോടെ ഇനി മുതൽ കെഎസ്ഇബിയുടെ ബിൽ തുക സമയത്തെ ആശ്രയിച്ചിരിക്കും തീരുമാനിക്കുക. ഒരോ സമയ പരിധിയിലും എത്ര യൂണിറ്റ് ഉപയോഗിച്ചുവെന്ന് സ്മാർട്ട് മീറ്റർ കൃത്യമായി രേഖപ്പെടുത്തും. എത്ര യൂണിറ്റ് ഉപയോഗിച്ചു എന്നതിനേക്കാൾ ഏത് സമയത്ത് ഉപയോഗിച്ചു എന്നതാകും ഇനി ബില്ല് നിർണയിക്കുക. വൈകുന്നേരം ആറിനും രാത്രി പത്ത് മണിക്കും ഇടയിൽ കൂടുതൽ വൈദ്യുതി ഉപയോഗിച്ചാൽ ബില്ല് ഗണ്യമായി ഉയരും.
 
പ്രതിസന്ധിക്ക് കാരണം 
 
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. കെ.എസ്.ഇ.ബി ഇപ്പോൾ ഉയർന്ന തുകയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. ഈ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് പീക്ക് ടൈമിലെ വൈദ്യുതി നിരക്ക് ഉയർത്തി കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. Also Read: സുകുമാര കുറുപ്പ് മരിച്ചു? അന്വേഷണം അവസാനിപ്പിക്കാൻ കേരള പൊലീസ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കാപ്പ റെയ്ഡിനിടെ പ്രതികളുടെ സംഘം പൊലീസിനെ ആക്രമിച്ചു; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്