എ കെ ജെ അയ്യർ|
Last Modified വ്യാഴം, 28 നവംബര്‍ 2024 (17:27 IST)
തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ വിരുപ്പാക്കയില്‍ യുവാവ് വൈദ്യുതാഘാതം ഏറ്റു മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. പന്നിക്ക് കെണിയൊരുക്കുന്നതിനിടെ ഷോക്കേറ്റതാണെന്നാണ് ആദ്യം കരുതിയിരുന്നത്.
എന്നാല്‍ മരിച്ച യുവാവിന്റെ വിരലില്‍ വൈദ്യുതാഘാതമേറ്റ ഇലക്ട്രിക് വയര്‍ ചുറ്റിവച്ചിരുന്നതായി പോലീസ് കണ്ടെത്തി. വിരുപ്പാക്ക സ്വദേശി ഷെരീഫ് (48) ആണ് മരിച്ചത്.
യുവാവിന്റെ കൈവിരലില്‍ ഇലക്ട്രിക് വയര്‍ ചുറ്റിയ നിലയിലായിരുന്നു. വൈദ്യുതി ലൈനിലേക്ക് വയറിന്റെ അറ്റം ഘടിപ്പിച്ച നിലയിലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇലക്ട്രിക് വയര്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നതെന്നും ഷെരീഫ് ആത്മഹത്യാപ്രവണതയുള്ള ആളെന്നും പൊലീസ് പറയുന്നു.
പ്രവാസി മലയാളി കൂടിയാണ് ഷരീഫ്. വടക്കാഞ്ചേരി പൊലീസിനാണ് ബന്ധപ്പെട്ട അന്വേഷണ ചുമതല.