1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. election, vs achuthanandan, LDF, BJP

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ആത്മവിശ്വാസമുണ്ട്; ബി ജെ പി സംസ്ഥാനത്ത് അക്കൌണ്ട് തുറക്കില്ലെന്നും വിഎസ്

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ആത്മവിശ്വാസമുണ്ട്; ബി ജെ പി സംസ്ഥാനത്ത് അക്കൌണ്ട് തുറക്കില്ലെന്നും വിഎസ്

തെരഞ്ഞെടുപ്പ്
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ആത്മവിശ്വാസമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. വന്‍ ഭൂരിപക്ഷത്തോടെ മലമ്പുഴയില്‍ ജയിക്കുമെന്നും സംസ്ഥാനത്ത് ബി ജെ പി അക്കൌണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 
യു ഡി എഫിന്‍റെ ജനദ്രോഹപരമായ നയങ്ങളോട് ജനങ്ങൾക്ക് വലിയ എതിർപ്പുണ്ട്. വിലക്കയറ്റം, അഴിമതി, സ്ത്രീകളോടുള്ള പെരുമാറ്റം എന്നീ വിഷയങ്ങളോടെ ജനങ്ങൾക്ക് യു ഡി എഫിലുള്ള പ്രതീക്ഷ അറ്റുപോയിരിക്കുകയാണ്. ഇതിന്‍റെയെല്ലാം നേട്ടം ഇടതുപക്ഷത്തിനാണ് കിട്ടിയിരിക്കുന്നതെന്നും ബി ജെ പിക്ക് ഒരു കഷ്ണം പോലും കിട്ടില്ലെന്നും വി എസ് പറഞ്ഞു.
 
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം ബഡായി അല്ലാതെ മറ്റൊന്നുമല്ല. കുത്തകകളെ നശിപ്പിക്കുന്നതിന് വേണ്ടി മോഡി ഒരു പദ്ധതി കൊണ്ടു വന്നിരുന്നു. കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തിന്‍റെ വികസന പ്രവർത്തനത്തിന് ഉപയോഗിക്കുമെന്നായിരുന്നു പ്രസ്താവന.  എന്നാല്‍, കള്ളപ്പണക്കാര്‍ തങ്ങളുടെ ഇടയിൽ തന്നെയുണ്ടെന്ന് മോഡിയുടെ അനുയായികൾ പറഞ്ഞതോടെ മോഡി പ്രസ്താവന വിഴുങ്ങിയെന്നും അങ്ങനെയുള്ള ആളാണ് മോഡിയെന്നും വി എസ് ചൂണ്ടിക്കാട്ടി
 
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല ചെയ്യപ്പെട്ട് ആറാം ദിവസമാണ് ആഭ്യന്തരമന്ത്രി ജിഷയുടെ വീട്ടിൽ പോയത്. ജിഷയുടെ അമ്മയെ മുഖ്യമന്ത്രി സന്ദർശിക്കുന്നത് സംഭവം നടന്ന് ഏഴ് ദിവസം കഴിഞ്ഞാണ്. കേസിന്‍റെ ആദ്യദിവസങ്ങളിൽ പോലും സർക്കാർ ഒന്നും ചെയ്തില്ലെന്നും വി എസ് ആരോപിച്ചു.
അടുത്ത ലേഖനം
മൂന്നു ലക്ഷത്തിന്‍റെ കള്ളപ്പണം പിടിച്ചു; തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാനായി കൊണ്ടുവന്നതെന്ന് സൂചന