നിയമസഭാ തെരഞ്ഞെടുപ്പ്: ഇനിയെങ്കിലും മാറിനിൽക്കാതിരിക്കൂ.... പുത്തൻതലമുറയ്ക്കായി ഷോർട്ട് ഫിലിം

വോട്ടോ? അതിന് വേറെ ആളെ നോക്കണം, വോട്ട് ചെയ്തിട്ടെന്തുകിട്ടാനാ... വോട്ടിനെക്കുറിച്ച് ചോദിച്ചാൽ യുവ തലമുറകളുടെ മറുപടിയാണിത്. ഇത് മാറേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കിയ കാസർഗോഡ് ജില്ലാ തെരഞ്ഞെ

കാസർഗോഡ്| aparna shaji| Last Updated: ബുധന്‍, 27 ഏപ്രില്‍ 2016 (13:54 IST)
വോട്ടോ? അതിന് വേറെ ആളെ നോക്കണം, വോട്ട് ചെയ്തിട്ടെന്തുകിട്ടാനാ... വോട്ടിനെക്കുറിച്ച് ചോദിച്ചാൽ യുവ തലമുറകളുടെ മറുപടിയാണിത്. ഇത് മാറേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കിയ കാസർഗോഡ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം വോട്ട് ചെയ്യാൻ മടിക്കുന്ന യുവതലമുറയെ ബോധവ‌ൽക്കരിക്കാൻ ഷോർട്ട് ഫിലിമൊരുക്കി രംഗത്ത്.

തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കാതെ പരിഹാസത്തോടെ മാത്രം കാണുന്ന യുവതലമുറയെ കഴിഞ്ഞ തലമുറയിലെ മുതിർന്നവർ ബോധവ‌ൽക്കരിക്കുന്ന രീതിയിലുള്ള ഹ്രസ്വ ചിത്രമാണ് ഒരുക്കിയിരിക്കുന്നത്. അവരുടെ വാക്കുകളിലൂടെ ജനാധിപത്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന ചെറുപ്പക്കാർ വോട്ട് ചെയ്യുന്നതാണ് ചിത്രത്തിലെ ഉള്ളടക്കം.

തെരഞ്ഞെടുപ്പ് സമയത്ത് ജനാധിപത്യത്തിന്റേയും സ്വാതന്ത്യത്തിന്റേയും പ്രാധാന്യം വോട്ടർമാർക്ക് മനസ്സിലാക്കുവാൻ ഇത്തരത്തിൽ നിവരധി പദ്ധതികൾ മുമ്പും ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :