തിരുവനന്തപുരം|
aparna shaji|
Last Updated:
ചൊവ്വ, 26 ഏപ്രില്‍ 2016 (17:45 IST)
തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തേക്ക് ഹവാല പണത്തിന്റെ ഒഴുക്ക് വർധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ഏകദേശം 14 കോടി രൂപയോളം പ്രത്യേക സ്ക്വാഡ് പിടിച്ചെടുത്തതായാണ് കണക്കുകൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് 30 പേരെ സ്ക്വാഡ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തമിഴ്നാട്ടിലും ഹവാല പണത്തിന്റെ ഒഴുക്ക് വർധിക്കുകയാണ്. മലപ്പുറം, പാലക്കാട്. തൃശ്ശൂർ എന്നീ ജില്ലകളിലാണ് കൂടുതൽ ഹവാല പണം എത്തിച്ചേരുന്നത്. കണക്കില്ലാതെയുള്ള ഹവാല പണത്തിന്റെ ഒഴുക്ക് തെരഞ്ഞെടുപ്പ് പ്രചാരണാത്തിനാണെന്ന വ്യക്തമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
തൃശൂരില്‍നിന്ന് കഴിഞ്ഞദിവസം രണ്ടേ മുക്കാല്‍ കോടി രൂപ ആദായ നികുതി വകുപ്പ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ ഇപ്പോഴും തുടരുകയാണ്. മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്ന പണമാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപകമായി പണം എത്തിയിട്ടുണ്ട്. സ്വര്‍ണം, ഹാഷിഷ്, വിദേശമദ്യം എന്നിവയും പണത്തോടൊപ്പം പിടികൂടിയിട്ടുണ്ട്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം