അനുബന്ധ വാര്‍ത്തകള്‍
- യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പത്മജ മന്ത്രിയാകും !
- കാപ്പന് കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് മുല്ലപ്പള്ളി, കടുംപിടുത്തം വേണ്ടെന്ന് ചെന്നിത്തല
- കാപ്പനെ പിടിച്ചുകെട്ടാന്‍ ജോസ് കെ മാണി ഈയാഴ്ച കളത്തിലിറങ്ങുന്നു
- ഞങ്ങള്‍ സീറ്റുനല്കും, മാണി സി കാപ്പന് യു ഡി എഫ് സ്ഥാനാര്‍ഥിയാകും: പി ജെ ജോസഫിന്റെ മാസ് വെളിപ്പെടുത്തല്‍ !
- കേരള രാഷ്ട്രീയത്തിൽ യു ഡി എഫ് അപ്രസക്തമായി: പിണറായി
എന്‍ സി പി ഉടന്‍ യുഡിഎഫിലെത്തും, ഉറപ്പിച്ചുപറഞ്ഞ് കാപ്പന്
എന്‍ സി പി ഉടന്‍ എല്‍ഡിഎഫ് വിട്ട് യു ഡി എഫിലെത്തുമെന്ന് മാണി സി കാപ്പന്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇതു സംഭവിക്കുമെന്നും കാപ്പന്.
മൂന്ന് സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് മാണി സി കാപ്പന് പറയുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും പാലായില്‍ എന്‍ സി പിയുടെ ഭാഗമായിത്തന്നെ മത്സരിക്കാന്‍ കഴിയുമെന്നാണ് കാപ്പന് വിശ്വസിക്കുന്നത്.
എന്‍ സി പി ഇപ്പോള്‍ എല്‍ ഡി എഫില്‍ അതൃപ്തരുടെ കൂട്ടമായി മാറിയിട്ടുണ്ടെന്നും നിലവിലെ പല സീറ്റുകളും ഇത്തവണത്തെ സീറ്റുവിഭജനത്തില്‍ നഷ്ടപ്പെട്ടേക്കാമെന്നുമാണ് കാപ്പന് കരുതുന്നത്. അതുകൊണ്ടുതന്നെ എന്‍ സി പി യുഡിഎഫിലേക്ക് വരാനുള്ള സാധ്യത ഏറെയാണെന്ന് കാപ്പന് പറയുന്നു.