സുബിന്‍ ജോഷി|
Last Modified ചൊവ്വ, 29 ഡിസംബര്‍ 2020 (15:01 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പാലാ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. ഇതിനായി തങ്ങളുടെ സീറ്റ് വിട്ടുനല്‍കുമെന്നും ജോസഫ് വ്യക്തമാക്കി.
ശരദ് പവാറിന്‍റെ എന്‍ സി പി ആയിത്തന്നെ മാണി സി കാപ്പന്‍ യു ഡി എഫ് സീറ്റില്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
മുമ്പ് മത്സരിച്ചിരുന്ന സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് ഇത്തവണയും ലഭിക്കുമെന്ന് യു ഡി എഫില്‍ ധാരണയുണ്ട്. ഇതനുസരിച്ച് പാലാ സീറ്റില്‍ ജോസഫ് വിഭാഗത്തിന് അവകാശവാദമുണ്ട്. ഇതനുസരിച്ചാണ് ജോസഫ് തങ്ങളുടെ സീറ്റ് മാണി സി കാപ്പന് വിട്ടുകൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്തിരിക്കുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ തൊടുപുഴ നഗരസഭയിലെ ഭരണം തിരിച്ചുപിടിക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.