തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 22 നവം‌ബര്‍ 2020 (08:07 IST)
ചവറ: ചവറ പന്മനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു ഗ്രാമ പഞ്ചായത് പറമ്പി മുക്ക് വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ചത്.

പന്മന വടക്കുംതല നെല്ലിപ്പറമ്പില്‍ വീട്ടില്‍ വിശ്വനാഥന്‍ (60) ആണ്‍ മരിച്ചത്. പന്മന കൊള്ളാശേരി കവലയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :