1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Election Congress Punnapra

യുഡിഎഫിലെ കോണ്‍ഗ്രസ്- ലീഗ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ മത്സരിക്കുന്നു

Election
ആലപ്പുഴ: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ വഴക്കു കാരണം യു.ഡി.എഫിലെ പ്രമുഖ ഘടക കക്ഷികളായ കോണ്‍ഗ്രസ്സിലെയും മുസ്ലിം ലീഗിലെയും സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ എതിര്‍ ചേരികളില്‍ നിന്ന് പരസ്പരം മത്സരിക്കുന്നു. പുന്നപ്ര തെക്ക് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ ഇവര്‍ പരസ്പരം അങ്കം വെട്ടുന്നു.
 
ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് അനില്‍ കല്ലൂപ്പറമ്പന്റെ എതിരാളിയായി മുസ്ലിം ലീഗ് പുന്നപ്ര മണ്ഡലം സെക്രട്ടറി സുല്‍ത്താന നൗഷാദാണ് മത്സരിക്കുന്നത്. ഇതിനൊപ്പം പതിനൊന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.ഇ.കുഞ്ഞുമോനെതിരെ മുസ്ലിം ലീഗിലെ ഇന്ദുലേഖയാണ് മത്സരിക്കുന്നത്. 
 
യു.ഡി.എഫിലെ വോട്ടുകള്‍ 'സ്പ്ലിറ്' ആയാല്‍ അതിന്റെ നേട്ടം കൊയ്യാനാണ് ബി.ജെ.പിയും ഇടതു മുന്നണിയും  തയ്യാറെടുക്കുന്നത്. 
അടുത്ത ലേഖനം
പാലാരിവട്ടം പാലം അഴിമതി; വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷും പ്രതി