1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kongad MLA K V viJayadas passed away

കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരിച്ചു

Kv Vijayadas
കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരിച്ചു. 61വയസായിരുന്നു. കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം കൊവിഡ് മുക്തനായിരുന്നെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നം മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. 
 
ശസ്ത്രക്രിയക്കു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. ഇന്ന് വൈകുന്നേരം 7.45ഓടെയാണ് മരണപ്പെട്ടത്. ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. 2011ലായിരുന്നു കെവി വിജയദാസ് നിയമസഭയിലേക്ക് എത്തുന്നത്. പാലക്കാട് ജില്ലാ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 53 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്