തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ കനത്ത സുരക്ഷ

കണ്ണൂര്‍| JJ| Last Modified ഞായര്‍, 1 നവം‌ബര്‍ 2015 (11:12 IST)
ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ ആകെയുള്ള 1316 പ്രശ്നബാധിത ബൂത്തുകളില്‍ 643 എണ്ണവുമുള്ള കണ്ണൂരില്‍ കനത്ത സുരക്ഷാ ഏര്‍പ്പാടുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിസങ്കീര്‍ണ്ണമെന്നു കണ്ടെത്തിയ 1018 ബൂത്തുകളില്‍ 408 എണ്ണവും കണ്ണൂരിലാണ്. സുരക്ഷയുടെ ഭാഗമായി ഇവിടെ വെബ് കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷയ്ക്കായി കര്‍ണ്ണാടകയില്‍ നിന്ന് എത്തിയ പത്ത് കമ്പനി പൊലീസിലെ നാലു കമ്പനി പൊലീസും കണ്ണൂരിലാണ് വിന്യസിച്ചിരിക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത്തവണ കേന്ദ്ര സേനയുടെ സേവനം ലഭിക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കേന്ദ്രസേനയെ ലഭിക്കാത്തതിനാല്‍ തമിഴ്നാടിനോട് പൊലീസ് സേനയുടെ സേവനം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല.

ക്രമസമാധാനം ഉറപ്പാക്കാന്‍ വാഹന പരിശോധന കര്‍ക്കശമാക്കാനും ആയുധ ശേഖരം ഉണ്ടെങ്കില്‍ അത് കണ്ടെത്താന്‍ റെയ്ഡ് നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :