സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ആയിരംഅടി താഴ്ചയിലേക്ക് വീണ യുവാവ് മരിച്ചു

യുവാവിന്റെ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നു വ്യക്തമല്ല

സെല്‍‌ഫി അപകടം , യുവാവ് അപകടത്തില്‍ , കാര്‍ത്തിക് , പൊലീസ്
കൊടൈക്കനാല്‍| jibin| Last Updated: ബുധന്‍, 27 ഏപ്രില്‍ 2016 (11:24 IST)
സെല്‍‌ഫിയെടുക്കുന്നതിനിടെ യുവാവ് ആയിരം അടി താഴ്ചയിലേക്ക് വീണു മരിച്ചു. മധുര സ്വദേശി കാര്‍ത്തിക് (25) ആണ് മലമുകളില്‍നിന്ന് മരിച്ചത്. തിങ്കളാഴ്‌ചയാണ് യുവാവ് അപകടത്തില്‍ പെട്ടത്.

മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കള്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശമില്ലാത്ത പാറക്കൂട്ടത്തിന് മുകളില്‍ കയറുകയായിരുന്നു. ഈ സമയം കൂടുതല്‍ അപകടകരമായ ഭാഗത്തേക്ക് മാറി നിന്ന് സെല്‍‌ഫിയെടുക്കാനുള്ള ശ്രമത്തിനിടെ കാര്‍ത്തിക്ക് പാറക്കുട്ടത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :