തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (15:44 IST)
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി. വൈകുന്നേരം മൂന്നു മണിക്ക് നടത്താനിരുന്ന വാര്‍ത്താസമ്മേളനമാണ് റദ്ദാക്കിയത്. സെപ്‌തംബര്‍ മൂന്നിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം റദ്ദു ചെയ്തത്.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു തീരുമാനം. അതേസമയം, ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
കഴിഞ്ഞദിവസം സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടന്ന രണ്ടാംവട്ട ചര്‍ച്ചയിലും തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ധാരണയില്‍ എത്താനായിരുന്നില്ല.
പുതിയ 28 മുന്‍സിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പ്പറേഷനും യാഥാര്‍ഥ്യമാകണമെന്ന് സര്‍ക്കാരും കൃത്യസമയത്തു തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷനും നിലപാട് എടുത്തതോടെയാണ് ചര്‍ച്ച ധാരണയാവാതെ പിരിഞ്ഞത്.