1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. National strick election news

പണിമുടക്ക്: തിരഞ്ഞെടുപ്പ് ഓഫീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി

National Strick
നവംബര്‍ 26ന് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
 
പണിമുടക്ക് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വാഹനങ്ങളില്‍ 'ഇലക്ഷന്‍ ഡ്യൂട്ടി' എന്ന ബോര്‍ഡ്/ സ്ലിപ്പ് പതിപ്പിക്കണം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓഫീസുകളെയും ജീവനക്കാരെയും ദേശീയ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി പ്രസ്താവിച്ചിരുന്നു.
അടുത്ത ലേഖനം
ഗവർണർ ഒപ്പിട്ടു, കേരള പൊലീസ് നിയമഭേദഗതി ഓർഡിനൻസ് റദ്ദായി