വാഹന മോഷണം: കൌമാരക്കാരായ എട്ടു പേര്‍ അറസ്റ്റില്‍

പുതുപുത്തന്‍ ബൈക്കുകളും ജീപ്പും കവര്‍ച്ച ചെയ്ത് വില്‍പ്പന നടത്തിയ കേസുമായി ബന്ധപ്പെട്ട് കൌമാരക്കാരായ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

paravur, police, arrest പറവൂര്, പൊലീസ്, അറസ്റ്റ്
പറവൂര്| Last Modified ചൊവ്വ, 12 ജൂലൈ 2016 (16:56 IST)
പുതുപുത്തന്‍ ബൈക്കുകളും ജീപ്പും കവര്‍ച്ച ചെയ്ത് വില്‍പ്പന നടത്തിയ കേസുമായി ബന്ധപ്പെട്ട് കൌമാരക്കാരായ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി, പറവൂര്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയ സംഘത്തിലെ മുഖ്യന്‍ അടക്കം മൂന്ന് പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടു പോലുമില്ല എന്നാണു പൊലീസ് വെളിപ്പെടുത്തിയത്.

പതിനെട്ടു വയസുപോലും തികയാത്ത മൂന്ന് പേര്‍ക്കൊപ്പം
കോട്ടപ്പുറം അടുവാതുരുത്ത് ഇലവുങ്കല്‍ അജ്മല്‍ (18), തത്തപ്പിള്ളി സിബിന്‍‍സ് (18), മാഞ്ഞാലി തെക്കേത്താഴം നിയാസ് (18), വയല്‍ക്കര തുരുത്തേല്‍ ഇര്‍ഫാന്‍ (20), വെടിമറ തുണ്ടിപ്പറമ്പില്‍ അന്‍വര്‍ (27‍) എന്നിവരുമാണ് പൊലീസ് പിടിയിലായത്.

പറവൂര്‍ സി.ഐ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നെടുമ്പാശേരിയില്‍ നിന്ന് മോഷണം പോയ വാഹനം വ്യാജനമ്പരോടെ പിടികൂടിയതാണു ഇവരെ പിടിക്കാന്‍ കാരണം.

പ്രായപൂര്‍ത്തിയാവാത്തവരില്‍ പറവൂര്‍ സ്വദേശിയായ സംഘത്തലവന്‍റെ പേരില്‍ വഴിക്കടവ്, പറവൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളം, ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍, ആലുവാ കാനറാ ബാങ്ക് എന്നിവിടങ്ങളിലെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍, പറവൂര്‍ അജുബാ സൂപ്പര്‍ മാര്‍ക്കറ്റിനടുത്തെ മുസ്ലീം പള്ളിക്ക് മുമ്പിലെ സ്ഥലം എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ വാഹനങ്ങള്‍ മോഷണം നടത്തിയത്.

ഇത് കൂടാതെ മൂവാറ്റുപുഴയിലെ വര്‍ക്ക് ഷോപ്പില്‍ നിന്ന് കാല്‍ ലക്ഷം രൂപ, ലാപ് ടോപ്പ് എന്നിവയും ഈ സംഘമാണു മോഷ്ടിച്ചത്. സംഘത്തിലെ പ്രായപൂര്‍ത്തി ആകാത്തവരെ ജുവനൈല്‍ കോടതിയിലും മറ്റുള്ളവരെ പറവൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :